കാപ്പന്റെ നിലപാട് രാഷ്ട്രീയമല്ല, വൈകാരികം: എ.കെ ശശീന്ദ്രന്‍

സ്വന്തമായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച മാണി സി.കാപ്പനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എ.കെ.ശശീന്ദ്രന്‍. എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനുമായി ആലോചിച്ച ശേഷം നടപടി സ്വീകരിക്കും. അച്ചടക്കലംഘനം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും എ.കെ. ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലായ്ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ മാണി. സി. കാപ്പന്‍ എന്‍സിപിക്ക് അര്‍ഹതയില്ലാതാക്കിയെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

മാണി. സി. കാപ്പന്റെ നിലപാട് രാഷ്ട്രീയമല്ലെന്നും വൈകാരികമാണെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫിന്റെ ഘടകകക്ഷിയാകാനുള്ള കാപ്പന്റെ നീക്കത്തോടെയാണ് നേതൃത്വത്തിന്റെ പ്രതികരണം. തന്റെ കൂടെയുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും മാണി സി.കാപ്പന്‍ പ്രഖ്യാപിച്ചിരുന്നു.

14-Feb-2021