ഇന്ധനവിലയില്‍ വീണ്ടും വർദ്ധനവ്

രാജ്യത്ത് ഇന്ന് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ 61 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് 85 രൂപയാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 88 രൂപ 89 പൈസയായി. ഡീസല്‍ വില 83 രൂപ 34 പൈസയായി. ഈ മാസത്തില്‍ മാത്രം എട്ട് തവണയാണ് ഇന്ധനവില വര്‍ദ്ധിച്ചിരിക്കുന്നത്.അതേസമയം, അവസാന എട്ടുമാസത്തിനിടെ 19 രൂപയോളം പെട്രോളിനും ഡീസലിനും വര്‍ദ്ധിച്ചിട്ടുണ്ട്.

14-Feb-2021