തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്

കേരളത്തില്‍ ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്.തുടര്‍ച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ ഇന്ധന വില കൂടിയത്.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 89.78 രൂപയും ഡീസലിന് 84.40 രൂപയുമാണ് വില.

പെട്രോൾ ലിറ്ററിന് 91.50 രൂപയും ഡീസൽ 85.98 രൂപയുമാണ് തിരുവനന്തപുരത്തെ വില. ചൊവ്വാഴ്ച സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും തിങ്കളാഴ്ച ഡീസൽ ലിറ്ററിന്​ 31 പൈസയും പെട്രോളിന്​ 26 ​പൈസയും വില വർദ്ധിപ്പിച്ചിരുന്നു​.രാജ്യാന്തര വിപണിയിൽ ക്രൂഡ്ഓയില്‍ വില ബാരലിന് 63.56 ഡോളറായി വർദ്ധിച്ചു.

17-Feb-2021