കര്‍ഷക സമരം കൂടുതല്‍ ശക്തിപ്പെടുന്നു; വ്യാഴാഴ്ച ട്രെയിൻ തടയൽ

അഖിലേന്ത്യാതലത്തിൽ കർഷകസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്‌ച കർഷകസംഘടനകൾ ട്രെയിൻ തടയും. നാലുമണിക്കൂർ രാജ്യത്തെ റെയിൽ ഗതാഗതം പൂർണമായി സ്‌തംഭിപ്പിക്കുകയാണ്‌ ലക്ഷ്യം. റെക്കോഡ്‌ ജനപങ്കാളിത്തം ഉറപ്പാക്കാനാണ്‌ കർഷകസംഘടനകളുടെ ശ്രമം.

സമരം രാജ്യവ്യാപകമായി ശക്തിപ്പെടുകയാണെന്ന്‌ സംയുക്ത കിസാൻ മോർച്ച പ്രസ്‌താവനയിൽ പറഞ്ഞു.
ചൊവ്വാഴ്‌ച കർഷകനേതാവായ സർ ഛോട്ടു റാമിന്റെ ജന്മവാർഷിക ദിനം മുൻനിർത്തി രാജ്യവ്യാപകമായി മെഴുകുതിരി മാർച്ചും പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിച്ചു. മഹാരാഷ്ട്രയിലെ വാർദയിൽ 65 ദിവസമായി തുടരുന്ന സമരത്തിൽ അങ്കണവാടി ജീവനക്കാരടക്കം പങ്കുചേര്‍ന്നു.

17-Feb-2021