സ്വര്‍ണ്ണക്കടത്തില്‍ യു.എ.പി.എ നിലനില്‍ക്കില്ല: ഹൈക്കോടതി

വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീല്‍ തള്ളി ഹൈക്കോടതി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി ഉത്തരവിന് എതിരായ അപ്പീലാണ് തള്ളിയത്. സ്വര്‍ണ്ണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയില്‍ വരില്ല. കസ്റ്റംസ് ആക്ടിന് കീഴില്‍ വരുന്ന കുറ്റമാണ് ഇതെന്നും കോടതി വ്യക്തമാക്കി.

യു.എ.പി.എ സെഷന്‍ 15 നിലനില്‍ക്കുമെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയ്ക്ക് ബാധകമല്ല. ജസ്റ്റിസ് ഹരിപ്രസാദിന്റെ ബഞ്ചാണ് അപ്പീല്‍ തള്ളിയത്. ഇനി വിചാരണ ഘട്ടത്തില്‍ എന്‍.ഐ.എയ്ക്ക് കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കേണ്ടി വരും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമാകൂ.

18-Feb-2021