പഞ്ചാബിലെ തെരഞ്ഞെടുപ്പ് പരാജയം; ബി.ജെ.പിയില്‍ ഭിന്നത
അഡ്മിൻ
കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വിക്ക് കൃത്യമായ ഉത്തരം നല്കാനാവാതെ ബി.ജെ.പി സംസ്ഥാന- ദേശീയ നേതൃത്വം. കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം പരാജയത്തിന് കാരണമായില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ ഉള്‍പ്പെടെ പറയുമ്പോഴും കാര്‍ഷിക സമരം പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നത്.
കര്‍ഷക പ്രതിഷേധം പരാജയത്തില്‍ സ്വാധീനം ചെലുത്തിയെന്നാണ് കേന്ദ്ര കാബിനറ്റ് മന്ത്രി സോം പ്രകാശ് തന്നെ പറയുന്നു. എന്നാല്‍, ഈ രീതിയിലുള്ള പ്രചരണങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണ് എന്നാണ് തോമര്‍ പ്രതികരിച്ചത്. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അമ്പത് വോട്ടുപോലും തികയ്ക്കാതെയാണ് റാഹോണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. റാഹോണില്‍ പരാജയം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് ബി.ജെ.പിയുടെ പല സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരായി മത്സരിച്ചിരുന്നു.