പിഎസ്‌സി സമരം: ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല: മന്ത്രി തോമസ് ഐസക്ക്

സര്‍ക്കാരിന്റെ മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ ഇപ്പോഴും കൊട്ടിയടച്ചിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ഉദ്യോഗാര്‍ത്ഥികള്‍ ശാഠ്യം അവസാനിപ്പിക്കണം. അടുത്ത ആറുമാസത്തേക്ക് എല്ലാ ലിസ്റ്റും നീട്ടിയിട്ടും ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും തോമസ് ഐസക്ക് പറയുന്നു.

എന്നാല്‍, സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാനാണ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.22 മുതല്‍ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് അറിയിക്കുന്നു.

19-Feb-2021