ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെതിരെ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്

ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെതിരെയും സി.പി.ഐ.എം നേതാക്കള്‍ക്കെതിരെയും കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്. പെരിയയില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രകടനത്തില്‍ ആയിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി.

കഴിഞ്ഞ ബുധനാഴ്ചയാണ് പെരിയ കല്യോട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും രണ്ടാം ചരമ വാര്‍ഷികം കല്യോട്ട് വച്ച് നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലയ്ക്ക് പുറത്ത് നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുസ്മരണ പരിപാടിയില്‍ എത്തിയിരുന്നു.

ഇത്തരത്തില്‍ കല്യോട്ടേക്ക് പ്രകടനമായി എത്തിയ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്നായിരുന്നു കൊലവിളി.

19-Feb-2021