ബി.ജെ.പിയില്‍ ചേര്‍ന്ന ഇ.ശ്രീധരന്റെ നടപടിയില്‍ ദുഃഖം: ബിനോയ് വിശ്വം

ഇ.ശ്രീധരന്റെ എല്ലാ കഴിവുകളും അംഗീകരിക്കുന്നു എന്നാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഇ.ശ്രീധരന്റെ നടപടിയില്‍ ദുഃഖമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. എന്നാല്‍ ആ കഴിവുകള്‍ വിലകുറഞ്ഞ പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും ബിനോയ് വിശ്വം കോട്ടയത്ത് മാധ്യമങ്ങളൊട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇ.ശ്രീധരന്‍ പാര്‍ട്ടിയിലേക്ക് എത്തുന്നു എന്ന കാര്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. പിന്നാലെ, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മല്‍സരിക്കുമെന്നും ഇ ശ്രീധരനും പ്രതികരിച്ചിരുന്നു.

19-Feb-2021