നിയമസഭാ തെരെഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് ആദ്യം

രാജ്യത്ത് കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടാകാന്‍ സാധ്യത. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗം വരുന്ന ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ യോഗം ചേരും.

സാധാരണ രീതിയില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ മതി. വിജ്ഞാപനത്തിന് നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ മതി. അതുകൊണ്ടുതന്നെ ഏപ്രില്‍ ഒന്നാം വാരം ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം മാര്‍ച്ചിന്റെ തുടക്കത്തില്‍ നടത്തിയാല്‍ മതിയെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

20-Feb-2021