ഇ.ശ്രീധരനെതിരെ കെ.ജെ. ജേക്കബ്

കെ .ജെ ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം:

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ടുകളിൽ പെടുന്നതാണ് കൊങ്കൺ റെയിൽവേയും ഡൽഹി മെട്രോയും. അതിന്റെ നേതൃസ്‌ഥാനത്തുണ്ടായിരുന്ന ആൾ എന്ന നിലയിൽ ഈ ശ്രീധരനോട് ആദരവുണ്ട്. അതിനെ ട്രോളുന്നതിൽ കാര്യമില്ല.

എന്നാൽ അദ്ദേഹം പറയുന്ന രാഷ്ട്രീയത്തോടു അതേ ബഹുമാനത്തോടെ പ്രതികരണം നടത്താൻ സാധിക്കുന്നില്ല.

താൻ ശുദ്ധ വെജിറ്റേറിയൻ ആണെന്നും ആരും മാസം കഴിക്കുന്നത് തനിക്കു ഇഷ്ടമല്ലെന്നും കേരളത്തിന്റെ ‘സ്വയംനിയുക്ത’ മുഖ്യമന്ത്രി പറയുമ്പോൾ അദ്ദേഹം തെരഞ്ഞെടുത്ത രാഷ്ട്രീയ ധാരയിൽ അദ്ദേഹത്തിന് പിശകുപറ്റിയിട്ടില്ലെന്നു പറയേണ്ടി വരുന്നു.

വർത്തമാനത്തിൽ മോഡി പോലും കാണിക്കാത്ത അഹന്ത.

വോട്സ്ആപ്പ് യൂണിവേഴ്‌സിറ്റിയിലെ സ്റ്റഡി മെറ്റിരിയലും ഫ്യൂഡൽ സ്വഭാവവുംകൊണ്ട് മലയാളിയുടെ ഭക്ഷണത്തിന്റെ മെനു സാർ ഉണ്ടാക്കരുത്.

ഈ സംസ്‌ഥാനത്തെ അടുക്കളയിൽ എന്ത് വേവിക്കണം എന്ത് കഴിക്കണം എന്ന് ഇവിടുള്ളവർ തീരുമാനിക്കും.

പാലത്തിനു അങ്ങുണ്ടാക്കുന്ന കുറിപ്പടി കൊള്ളാമായിരിക്കും.
പാത്രത്തിലേക്കും കൂടി അത് നീട്ടണ്ട.

അത് കൈയിൽ വെച്ചേക്കുക.

 

20-Feb-2021