ഇ. ​ശ്രീ​ധ​ര​നെ​തി​രേ വിമര്‍ശനവുമായി എ. ​വി​ജ​യ​രാ​ഘ​വ​ൻ

ബി.ജെ.പിയില്‍ ചേര്‍ന്ന മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​നെ​തി​രേ വി​മ​ർ​ശ​നു​വ​മാ​യി സി​.പി.ഐ.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. മു​ഖ്യ​മ​ന്ത്രി​യെ കു​റി​ച്ച് ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ബാ​ലി​ശ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ച​രി​ത്ര​ബോ​ധ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല പ്ര​സ്താ​വ​ന​ക​ളും തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

അതേസമയം ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആകണം എന്ന് പറയുന്നത് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആണെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. എൽ.ഡി.എഫിനെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത് എന്നും കോടിയേരി പറഞ്ഞു. പിണറായി വിജയനെ വിമർശിച്ച ഇ. ശ്രീധരൻ ഉമ്മൻചാണ്ടിയെ പ്രശംസിച്ചിരുന്നു.

നേരത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ഇ. ​ശ്രീ​ധ​ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ ഏ​കാ​ധി​പ​ത്യ​മാ​ണ് ന​ട​ക്കു​ന്ന​തെന്നും,അ​ധി​കാ​രം മു​ഖ്യ​മ​ന്ത്രി ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കു​ന്നി​ല്ലെ​ന്നും ശ്രീ​ധ​ര​ൻ വി​മ​ർ​ശി​ച്ചിരുന്നു .

20-Feb-2021