മാണി സി. കാപ്പന്റെ മുന്നണി പ്രവേശനം; കോൺഗ്രസിൽ തർക്കം

കേരളത്തില്‍ എൻ. സി. പി വിട്ട മാണി സി. കാപ്പനെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ തർക്കം. കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന് മുല്ലപ്പള്ളി ആവർത്തിച്ചു. കെ.പി.സി.സി പ്രസിഡന്റിനെ കൊടിക്കുന്നിൽ സുരേഷും പിന്തുണച്ചു.

കാപ്പന്‍റെ കാര്യത്തിൽ യു.ഡി.എഫിൽ തീരുമാനമുണ്ടാക്കാനാണ് ധാരണ. 12 സീറ്റ് വേണമെന്ന കേരള കോൺഗ്രസിന്‍റെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നും തത്വത്തിൽ തീരുമാനം ആയിട്ടുണ്ട്.

20-Feb-2021