ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇ.എം.സി.സി. പ്രതിനിധികളും തമ്മിലുള്ള ഗൂഢാലോചനയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇ.എം.സി.സി. പ്രതിനിധികള്‍ തന്നെ സന്ദർശിച്ചിരുന്നു.

എന്നാല്‍ തന്നോടൊപ്പം ഇ.എം.സി.സി. പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം മേഴ്‌സിക്കുട്ടിയമ്മ നിഷേധിച്ചു. മീന്‍പിടിത്തക്കാര്‍ക്ക് ഉടമസ്ഥത നല്‍കാമെന്ന പ്രസ്താവനയെ പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തു. ഉടമസ്ഥത മീന്‍പിടിത്തക്കാര്‍ക്ക് നല്‍കാമെന്നായിരുന്നു ഇഎംസിസി അറിയിച്ചത്. എന്നാല്‍ ഇതിനെ മത്സ്യബന്ധ അനുമതിയെന്ന് പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തു. ഇതിന് പ്രതിപക്ഷ നേതാവിനെ നമിക്കുകയേ നിവൃത്തിയുള്ളുവെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുത്. ഇ.എം.സിസിയെ കാണുന്നത് കേരളത്തിലാണ്. കാണുന്നത് കേരളത്തിലാണ്. പ്രൊസസിംങിന് അനുമതി നല്‍കുന്നതില്‍ ഫിഷറീസിന് വിയോജിപില്ല. ആരെങ്കിലും എവിടെയെങ്കിലും ഒപ്പ് വെച്ചാല്‍ അത് കേരളത്തില്‍ നടപ്പാവില്ലെന്നും കേരളത്തിന്റെ മത്സ്യ നയത്തെ ആര്‍ക്കും വെല്ലുവിളിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മാത്രമാണ് അതിന്റെ ഉത്തരവാദിത്വം. ഉദ്യോഗസ്ഥന്റെ പൂതി നടക്കില്ല. ചിലപ്പോള്‍ ആ ഉദ്യാഗസ്ഥനെതിരെ നടപടി ഉണ്ടാകും. സര്‍ക്കാര്‍ നയമാണ് താന്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.

21-Feb-2021