രാഷ്ട്രീയ കാമ ധേനു ആയോഗിന്റെ വിവാദമായ 'കാമധേനു പരീക്ഷ' മാറ്റി വെച്ചു
അഡ്മിൻ
യു.ജി.സി നടത്താനിരുന്ന വിവാദ കാമധേനു പരീക്ഷ മാറ്റി വെച്ചു. ഇന്നലെ നടത്താനിരുന്ന മാതൃകാ പരീക്ഷയും 25 ന് നടത്താനിരുന്ന പരിക്ഷയുമാണ് മാറ്റി വെച്ചത്. ഈ വിവരം രാഷ്ട്രീയ കാമ ധേനു ആയോഗിന്റെ വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നു. ഒരു വ്യക്തിക്ക് പശു ശാസ്ത്രത്തിലെ വൈദഗ്ധ്യം ടെസ്റ്റ് ചെയ്യുന്നതിനാണ് ‘കാമധേനു ഗോ വിഗ്യാന്‍ പ്രചാര്‍- പ്രസാര്‍ പരീക്ഷ’ എഴുതിക്കാനുള്ള യുജിസി നീക്കം. സംഭവം വിവാദമായതോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തിയിരുന്നു.
പരീക്ഷ അന്ധവിശ്വാസം പ്രചരിപ്പിക്കാനാണെന്നായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആരോപണം.പാല് ഉല്‍പ്പാദനത്തിനായി പശുക്കളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കാനാണ് സര്‍ക്കാര്‍ എല്ലാ വര്‍ഷവും പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് സമ്മാനങ്ങളും മൂല്യമുള്ള സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്നായിരുന്നു രാഷ്ട്രീയ കാമധേനു ആയോഗ് അറിയിച്ചത്.