എം.എല്‍.എമാരുടെ രാജി; പുതുച്ചേരിയില്‍ പ്രതിരോധത്തിലാകുന്ന കോണ്‍ഗ്രസ്

പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതുച്ചേരിയില്‍ രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 12 ആയി ചുരുങ്ങി. കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി നാരായണനാണ് ഇന്നലെ രാജിവെച്ചവരില്‍ ഒരാള്‍.

കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയിലെ സഖ്യമായ ഡി.എം.കെയില്‍ നിന്നുള്ള എം.എല്‍.എ വെങ്കിടേഷനാണ് രാജി സമര്‍പ്പിച്ച മറ്റൊരു അംഗം.ഇന്നാണ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ്. മുതിര്‍ന്ന നേതാവായിരുന്നിട്ടും തനിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതാണ് രാജിയ്ക്ക് കാരണമെന്ന് ലക്ഷ്മി നാരായണന്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് രണ്ട് ദിവസത്തിനുള്ളില്‍ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ച പുതുച്ചേരി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.

22-Feb-2021