ഒരു ദിവസത്തെ ഇടവേള; ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്തെ ഇന്ധന വിലയിൽ വീണ്ടും വില വർദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്.നിലവില്‍ കൊച്ചിയിൽ പെട്രോളിന് 91 രൂപ 20 പൈസയും ഡീസലിന് 85 രൂപയും 86 പൈസയുമായി.

തിരുവനന്തപുരത്ത് പെട്രോൾ വില 92.81ആണ്. ഡീസൽ വില 87.38 രൂപയും. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ഉണ്ടാകുന്നത്.

23-Feb-2021