ബംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരി പ്രതിയല്ല

ബംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരി പ്രതിയല്ല. നാക്കോര്‍ട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് പ്രതി പട്ടികയില്‍ ഇല്ല. കേസില്‍ ആകെ 10 പ്രതികള്‍ മാതമാണ് ഉള്ളത്. ബിനീഷ് മയക്കുമരുന്ന് കേസില്‍ ഇതോടെ പ്രതിയാണെന്ന കളളകഥക്ക് ഇതോടെ അവസാനം ആകുകയാണ്. ബംഗളൂരുവിലെ സിറ്റി സെഷന്‍സ് കോടതിയില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ബിനീഷ് കോടിയേരിയുടെ പേര് ഇല്ലത്തത്.

ബാഗ്ലൂള്‍ സ്വദേശിയായ അനിഖയാണ് കേസിലെ ഒന്നാം പ്രതി. മലയാളിയും, ബിനീഷിന്റെ സുഹൃത്തായ അനൂപ് മുഹമ്മദാണ് കേസിലെ രണ്ടാം പ്രതി. മലയാളിയായ റിജേഷ് രവീന്ദ്രന്‍, ആദം പാഷ, സുഹാസ് ഗൗഡ, ചേതന്‍ ബാബോല്‍ക്കര്‍, ദീക്ഷിതാ ബെപ്പണ, ജയേഷ് ചന്ദ്ര ജെറാള്‍ഡ് പ്രവീണ്‍ കുമാര്‍, ജിമീറീസ് എന്നീവരാണ് പ്രതികള്‍. കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന് ഹോട്ടല്‍ ബിസിനെസ് തുടങ്ങാന്‍ പണം കടമായി നല്‍കി എന്ന ഏക ആക്ഷേപത്തിന്റെ പേരിലാണ് കേസ് കെട്ടിചമച്ചത് എന്ന് ഇതോടെ വ്യക്തമായി.

അനുപ് മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കി എന്നതിന്റെ പേരില്‍ ആദ്യം എന്‍ഫോഴ്‌സ്‌മെന്റ് ചുമത്തിയ കേസില്‍ നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് നിലവില്‍ ബിനീഷ് കോടിയേരി.

23-Feb-2021