സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു

രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. അവസാന ഒന്‍പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് വര്‍ദ്ധിച്ചത്.

കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 91 രൂപ 48 പൈസയും ഡീസല്‍ 86 രൂപ 11 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ 7 പൈസയായി. ഡീസല്‍ വില 87 രൂപ 6 പൈസയിലെത്തി. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.

24-Feb-2021