പ്രിയങ്കാ ഗാന്ധി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധവുമായി പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ

ലക്നൗവില്‍ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗത്തിനിടെ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ പ്രതിഷേധം. രാജസ്ഥാൻ സ്വദേശിനിയാണ് പ്രസംഗത്തിനിടെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.അതിർത്തിയിലെ പ്രതിഷേധത്തെ പിന്തുണച്ച് കൊണ്ട് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രതിഷേധമുയർന്നത്.പ്രിയങ്കാ ഗാന്ധി പ്രസംഗിക്കുന്നതിനിടെ രാജസ്ഥാനിലെ ഭാരത്പുതിൽ നിന്നും എത്തിയ സ്ത്രീ മകൾക്ക് നീതി വേണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയായിരുന്നു.

തുടർന്ന് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചു. തന്റെ മകളെ പീഡിപ്പിച്ച പ്രതികൾക്കെതിരെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നായിരുന്നു അമ്മ പറഞ്ഞത്.സംഭവത്തിൽ പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി രംഗത്ത് എത്തി.

24-Feb-2021