ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ

ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് നിർണായക തീരുമാനം പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

നേരത്തെ എൻഎസ്എസ് അടക്കം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അധികാരത്തിലെത്തിയാൽ കേസ് പിൻവലിക്കുമെന്ന് യുഡിഎഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനം വന്നിട്ടുള്ളത്.

24-Feb-2021