ലവ് ജിഹാദ് പരാമർശത്തില്‍ ഇ. ശ്രീധരന് എതിരെ പോലീസിൽ പരാതി

ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലവ് ജിഹാദ്, ബീഫ് വിഷയങ്ങളിൽ മെട്രോമാൻ ഇ. ശ്രീധരൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പോ ലീസിൽ പരാതി. ഹിന്ദു പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി വിവാഹം കഴിക്കുന്ന രീതിയിൽ കേരളത്തിൽ ലവ് ജിഹാദുണ്ട്, മാംസഭക്ഷണം കഴിക്കുന്നവരെ വെറുപ്പാണ് തുടങ്ങിയ പരാമർശങ്ങളിലാണ് പരാതി നൽകിയത്.

അദ്ദേഹത്തിന്റെ പ്രസ്താവനകൾ സമൂഹത്തിൽ മതസ്പർധയും, വെറുപ്പും പരത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീധരന്റെ പരാമർശങ്ങൾ. ശ്രീധരന്റെ പോലീസ് സ്റ്റേഷൻ പരിധിയായ പൊന്നാനിയിൽ അഭിഭാഷകൻ അനൂപ് വിആർ ആണ് പരാതി നൽകിയത്.

25-Feb-2021