എൽ.ഡി.എഫിൻ്റെ വികസന മുന്നേറ്റ ജാഥകൾ ഇന്ന് സമാപിക്കുന്നു

എൽ.ഡി.എഫിൻ്റെ വികസന മുന്നേറ്റ ജാഥകൾ ഇന്ന് സമാപിക്കും. എ. വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ തൃശൂരിലും ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലജാഥ തിരുവനന്തപുരത്തുമാണ് സമാപിക്കുന്നത്.

വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജാഥയുടെ സമാപന യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.പിഎസ്‍സി, ആഴക്കടൽ വിവാദങ്ങൾ ചർച്ചയായതിന് ശേഷം പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തന്നെയാകും വരും ദിവസങ്ങളിൽ എൽ.ഡി.എഫിന്‍റെ പ്രചാരണായുധം.

തൃശ്ശൂർ തേക്കിൻകാടിൽ സമാപിക്കുന്ന വടക്കൻ മേഖലാജാഥ സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുക. ജാഥകൾ പൂർത്തിയായതിന് പിന്നാലെ രണ്ടാംഘട്ട സീറ്റ് വിഭജന ചർച്ചകൾക്കും എൽഡിഎഫ് തുടക്കമിടും

26-Feb-2021