കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട കോണ്‍ഗ്രസിന് പകുതിയില്‍ താഴെ നല്കി ഡി.എം.കെ
അഡ്മിൻ
തമിഴ് നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞതവണ നല്‍കിയതിന്റെ പകുതി സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നല്‍കാനാവുവെന്ന് അറിയിച്ച് ഡി.എം.കെ. കഴിഞ്ഞ തവണ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 45 സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇരുപത് സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന് ഡി.എം.കെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞതവണ 178 സീറ്റില്‍ മത്സരിച്ച ഡി.എം.കെ 89 സീറ്റ് നേടിയപ്പോള്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് എട്ടു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ചെന്നൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഡി.എം.കെ നിലപാട് വ്യക്തമാക്കിയത്.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു ബി.ജെ.പിയിലേക്ക് ചേക്കേറിയ തും കൂടുതല്‍ സീറ്റ് ചോദിച്ചു വാങ്ങി മുന്നണിയെ തന്നെ പരാജയത്തിലേക്ക് നയിച്ച ബീഹാറിലെ അനുഭവങ്ങളും ഡി.എം.കെ ചൂണ്ടിക്കാട്ടി.ഡി.എം.കെ അധ്യക്ഷന്‍ എം. കെ സ്റ്റാലിന് തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയോജക മണ്ഡലങ്ങള്‍ തോറും സന്ദര്‍ശനം തുടരുകയാണ്. ഈ യാത്രയില്‍ ലഭിച്ച വിവരങ്ങളാകും കോണ്‍ഗ്രസിനെതിരെ തിരിയാന്‍ ഡി.എം.കെ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.