'ഫാ൪മേഴ്സ് എഗെയ്ൻസ്റ്റ് ബിജെപി'; കാമ്പയിനുമായി കർഷക സംഘടനകൾ

അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരെ പ്രത്യേക പ്രചാരണ പരിപാടികൾ നടത്താൻ ക൪ഷക സംഘടനകളുടെ തീരുമാനം. 'ഫാ൪മേഴ്സ് എഗെയ്ൻസ്റ്റ് ബി.ജെ.പി' എന്ന് പേര് നൽകിയ ക്യാംപയിൻ നടത്താനാണ് നിലവിലെ ആലോചന.

ഇതിന്റെ മുന്നോടിയായി പശ്ചിമ ബംഗാളിൽ നാല് ദിവസത്തെ പ്രത്യേക പരിപാടി നടത്തും. അടുത്തമാസം രണ്ടിന് ചേരുന്ന സംയുക്ത സമര സമിതി യോഗത്തിൽ ക്യാംപയിൻ തീയതികൾ തീരുമാനിച്ചേക്കും. മാ൪ച്ച് ഒന്നിന് ട്രേഡ് യൂണിയൻ സംഘടനകളും ക൪ഷക സംഘടനകളും സംയുക്ത യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

28-Feb-2021