രാജ്യത്ത് വീണ്ടും വര്‍ദ്ധിപ്പിച്ച് ​ പാചകവാതക വില

രാജ്യത്ത്​ പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്​ 25 രൂപയാണ്​ കൂട്ടിയത്​. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്​ വില 826 രൂപയായി. വാണിജ്യസിലിണ്ടറിന്​ നൂറുരൂപയാണ്​ വര്‍ദ്ധിപ്പിച്ചത്​. 1618 രൂപയാണ്​ വാണിജ്യ സിലിണ്ടറിന്‍റെ വില. രാജ്യത്ത്​ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനക്കൊപ്പമാണ്​ ജനങ്ങള്‍ക്ക്​ ഇരുട്ടടിയായി അടിക്കടിയുള്ള പാചക വാതക വില വര്‍ദ്ധനയും.

അവസാന മൂന്നുമാസത്തിനിടെ 200 രൂപയാണ്​ ഗാര്‍ഹിക സിലിണ്ടറിന്​ മാത്രം കൂടിയത്​. ഫെബ്രുവരി രണ്ടിന്​ 25 രൂപയും 14ന്​ 50 രൂപയും 25ന്​ 25രൂപയും​ കൂട്ടിയിരുന്നു​. എണ്ണക്കും പ്രകൃതി വാതകത്തിനും അന്താരാഷ്​ട്ര വിപണിയിലുണ്ടായ വില വര്‍ധനയാണ്​ കാരണമായി എണ്ണകമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്​. പക്ഷെ വില
കുറയുമ്പോള്‍ കുറക്കാന്‍ തയാറാകാത്തത്​ പ്രതിഷേധത്തിന്​ കാരണമാകുന്നു.

01-Mar-2021