ദേവേന്ദ്ര ഫഡ്‌നാവിസിനും ബി.ജെ.പി നേതാക്കള്‍ക്കും എതിരെ കേസെടുത്തു
അഡ്മിൻ
മഹാരാഷ്ട്രയിലെ ബി.ജെ.പി അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൂനെയില്‍ മരിച്ച ഒരു സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഫഡ്‌നാവിസിനും അഞ്ച് ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ രാഷ്ട്രീയ ബഞ്ചാര പരിഷത്തിന്റെ യുവജന വിഭാഗത്തിന്റെ തലവനായ ശ്യാം സര്‍ദാര്‍ റാത്തോഡ് നൽകിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്.
ഇവർക്കെതിരെ ഐ.പി.സി 500, ഐ.പി.സി 501 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.കുറ്റക്കാരായ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ആരംഭിക്കുമെന്നും റാത്തോഡ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പൂനെയിലെ ഹദാപ്സര്‍ പ്രദേശത്താണ് 23 കാരിയായ യുവതി മരിച്ചത്. പിന്നാലെ ശിവസേന എം.എല്‍.എ സഞ്ജയ് റാത്തോഡിന് മരണവുമായി ബന്ധപ്പെടുത്തിയെന്നാരോപിച്ച് ബി.ജെ.പിയും ശിവസേനയും തമ്മില്‍ വാക്‌പ്പോര് നടന്നിരുന്നു.