ഷാഫിയുടെ പേരിൽ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കവേ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുന്‍ ഡി.സി.സി അധ്യക്ഷനും മുന്‍ ആലത്തൂര്‍ എം.എല്‍.എയുമായ എ.വി. ഗോപിനാഥ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് അദ്ദേഹം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിക്കാനൊരുങ്ങുന്നു.
താൻ മരിക്കുന്നത് വരെ കോണ്‍ഗ്രസാകുമെന്ന് പ്രവചിക്കാനാവില്ലെന്ന് ഗോപിനാഥ് പറഞ്ഞു. കോണ്‍ഗ്രസില്‍ ആരോടും കടപ്പാടില്ല. അഞ്ച് കൊല്ലം തന്നെ ഒരു കോണ്‍ഗ്രസുകാരനും വിളിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവിലെ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെതിരെ എ.വി.ഗോപിനാഥ് മത്സരിച്ചേക്കുമെന്നാണ് വിവരം.
02-Mar-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More