കോണ്‍ഗ്രസില്‍ പോസ്റ്റര്‍ വിവാദം തുടര്‍ക്കഥയാകുമ്പോള്‍
അഡ്മിൻ
കോണ്‍ഗ്രസില്‍ പോസ്റ്റര്‍ വിവാദം തുടരുകയാണ്. കൊല്ലത്ത് പി.സി വിഷ്ണുനാഥിനെതിരെ ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്ന വാച്ചകവ്യ്മായി പോസ്റ്ററുകള്‍ നിറഞ്ഞു. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാര്‍ത്ഥി എന്നും പോസ്റ്ററില്‍ പറയുന്നു. ഐ ഗ്രൂപ്പ് നേരത്തെ പി സി വിഷ്ണുനാഥിന് എതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
സമാനമായി തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തില്‍ യു.ഡി.എഫ് പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെയും പ്രതിഷേധം നടക്കുന്നുണ്ട്. തൃശൂര്‍ പുതുക്കാട് സീറ്റില്‍ പെയ്ഡ് സ്ഥാനാര്‍ത്ഥിയെ നിര്ത്തുന്നുവെന്നാരോപിച്ചും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വിജിലന്‍സ് കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്നും പോസ്റ്ററില്‍ ആരോപണം.
കോണ്‍ഗ്രസിന്റെ പുതുക്കാട് സീറ്റില്‍ സ്ഥാനാര്‍ത്ഥി പരിഗണനാപട്ടികയിലുള്ള ബാബുരാജിനെതിരെയാണ് പേര് പരാമര്‍ശിക്കാതെ ഉള്ള പോസ്റ്റര്‍ പ്രതിഷേധം. സേവ് കോണ്‍ഗ്രസ് സേവ് പുതുക്കാട് എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്ററുകള്‍.