കേരളത്തിൽ ഭരണത്തുടർച്ച പ്രവചിച്ചുകൊണ്ട് ടൈംസ് നൗ- സീ വോട്ടർ സർവേ ഫലം
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് ഭരണത്തുടർച്ച പ്രവചിച്ച് ടൈംസ് നൗ-സീ വോട്ടർ സർവേ. 140 അംഗ നിയമസഭയിൽ എൽ.ഡി.എഫ് 78-86 സീറ്റ് നേടുമെന്നാണ് സർവേ പ്രവചനം. യു.ഡി.എഫ് 52-60 സീറ്റ് വരേയും ബി.ജെ.പി 0-2 മുതൽ സീറ്റ് വരേയും നേടുമെന്നും സർവേ പറയുന്നു.
അതേസമയം 2016 നെ അപേക്ഷിച്ച് എൽ.ഡി.എഫിന്റെ വോട്ടുവിഹിതത്തിൽ 0.6 ശതമാനത്തിന്റെ കുറവുണ്ടാകും. 2016 ൽ 43.5 ശതമാനമുണ്ടായിരുന്നത് 42.9 ആകും. യു.ഡി.എഫിന്റേത് 38.8 ശതമാനത്തിൽ നിന്ന് 37.6 ആയി കുറയും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ 42.34 ശതമാനം പേരും സംതൃപ്തി രേഖപ്പെടുന്നുണ്ട്.
ജനപ്രിയനായ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ പിണറായി വിജയനാണ് ഒന്നാമതെന്നും സർവേ പറയുന്നു. അതേസമയം 234 അംഗ തമിഴ്നാട് നിയമസഭയിൽ 158 സീറ്റുകൾ നേടി ഡി.എം.കെ-കോൺഗ്രസ് സഖ്യം അധികാരത്തിൽ എത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യം 65 സീറ്റിൽ ഒതുങ്ങും. തമിഴ്നാട്ടിൽ 38.4 ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എം.കെ.സ്റ്റാലിനെ പിന്തുണയ്ക്കുന്നു.