ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകും; കോൺഗ്രസിന് മുന്നറിയിപ്പുമായി രാജ് മോഹൻ ഉണ്ണിത്താൻ
അഡ്മിൻ
നിയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയം സംഭവിക്കുകയാണെങ്കിൽ അതിന്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹൻ ഉണ്ണിത്താൻ നിർദ്ദേശങ്ങൾ കൈമാറി.
കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചർച്ചകൾ ഇന്ന് ദില്ലിയിൽ തുടങ്ങി. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീൽ അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേർന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.