കേരളത്തിൽ കോൺഗ്രസിനെ സഹായിക്കുന്ന ആർ.എസ്.എസ് നയം ഇപ്പോഴും തുടരുന്നു: എ. വിജയരാഘവൻ
അഡ്മിൻ
പാലാരിവട്ടത്തെ അഴിമതിപ്പാലം അഞ്ചുമാസം കൊണ്ട് പൊളിച്ചു പണിയാൻ കാട്ടിയ നെഞ്ചുറപ്പാണ് എൽ.ഡി.എഫ് സർക്കാർ ജനങ്ങൾക്ക് നൽകുന്ന ഉറപ്പെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. അഴിമതിയുടെ പാലങ്ങൾ ഉയർത്തലായിരുന്നില്ല പിണറായി സർക്കാരിന്റെ അഞ്ചു വർഷത്തെ ഭരണം. അമ്പതു വർഷത്തിന് ശേഷവും നിലനിൽക്കുന്ന വികസന പ്രവർത്തനങ്ങൾ സൃഷ്ടിക്കലായിരുന്നു ഈ സർക്കാരിന്റെ ലക്ഷ്യം എ. വിജയരാഘവൻ പറഞ്ഞു.
രാജ്യത്ത് മറ്റെങ്ങുമില്ലാത്ത വികസനം കണ്ട് അന്തംവിട്ട ബി.ജെ.പിയാകട്ടെ പദ്ധതികളെ തകർക്കുക എന്ന ലക്ഷ്യത്തിൽ അഞ്ചു കേന്ദ്ര ഏജൻസികളെ കേരളത്തിലേക്ക് വിട്ടു. എട്ടുമാസക്കാലം ഇവിടെ വട്ടമിട്ടു പറന്ന ഉദ്യോഗസ്ഥർക്ക് പുകമറ സൃഷ്ടിക്കാനല്ലാതെ ഏതെങ്കിലും മന്ത്രിമാരെ തൊടാനായോ എന്നും അദ്ദേഹം ചോദിച്ചു.
മത ന്യൂനപക്ഷങ്ങളെ കശാപ്പു ചെയ്യാൻ അമിത് ഷാ കൊണ്ടുവന്ന പൗരത്വ ഭേദഗതിയെ പുല്ലുപോലെ വലിച്ചെറിഞ്ഞ പിണറായി വിജയൻ കേരളത്തിൽ രചിച്ച ചരിത്രം രാജ്യത്തിന് മാതൃകയായി. കേരളത്തിൽ കോൺഗ്രസിനെ സഹായിക്കുന്ന ആർ.എസ്.എസ് നയം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.