ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കേരളത്തിൽ അവസരം ഒരുക്കിയത് കോൺഗ്രസ്: എം.എ ബേബി
അഡ്മിൻ
ആർ.ബാലശങ്കറിൻറെ വിവാദ പ്രസ്താവന ബി.ജെ.പി വിഭാഗിയതയിൽ ശ്രദ്ധകിട്ടാൻ വേണ്ടി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.കേന്ദ്ര ഏജൻസികൾ കുരച്ചുചാടുന്ന കേരളത്തിൽ ബി.ജെ.പി എന്ത് ഡീലാണ് സി.പി.ഐ.എമ്മുമായി നടത്തുക. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കേരളത്തിൽ അവസരം ഒരുക്കികൊടുത്തത് കോൺഗ്രസാണ്. ഒ. രാജഗോപാൽ അക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേപോലെ തന്നെ സി.പി.ഐ.എം നിലപാടെല്ലാം ഭരണം കിട്ടിയാൽ നടപ്പാക്കാനാവില്ലെന്നും ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് തുല്യനീതിയുടെ പ്രശ്നമുണ്ടെങ്കിലും ഇന്നത്തെ സമൂഹത്തിൽ നടപ്പാക്കാനാകില്ലെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു. ശബരിമലയിൽ തുല്യനീതിയുടെ പ്രശ്നം ഉണ്ടെങ്കിലും നമ്മൾ പുരുഷാധിപത്യ സമൂഹത്തിലാണ് ജീവിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ യുവതി പ്രവേശനം നടപ്പാക്കാനാകില്ലെന്നും എം.എ ബേബി വിശദീകരിച്ചു.
സാമൂഹിക സംഘർഷം ഒഴിവാക്കുക എന്നതാണ് പാർട്ടി നയം. ശബരിമല യുവതി പ്രവേശത്തിൽ സുപ്രീം കോടതി വിധിവരെ ക്ഷമിച്ചിരിക്കുക എന്നതാണ്. വിധി വന്നാൽ അതിൻറെ സ്വഭാവം പരിശോധിച്ച ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് നടപ്പാക്കും.
19-Mar-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More