മുതിര്‍ന്ന സി.പി.ഐ നേതാവ് സി.എ കുര്യന് അന്തരിച്ചു
അഡ്മിൻ
സംസ്ഥാനത്തെ മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി.എ കുര്യന് അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മൂന്നു തവണ പീരുമേട് എം.എല്‍.എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു സി.എ കുര്യന്.
പ്രധാനമായും തോട്ടം മേഖലയും മൂന്നാറും കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം. 1977, 1980, 1996 വര്‍ഷങ്ങളിലാണ് പീരുമേടിനെ പ്രതിനിധീകരിച്ച് സി.എ കുര്യന് നിയമസഭയിലെത്തിയത്. 1996ല്‍ ഡെപ്യൂട്ടി സ്പീക്കറായി സ്ഥാനമേല്‍ക്കുകയും ചെയ്തു.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദേശിയാണ്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി, ഓള് ഇന്ത്യ പ്ലാന്റേഷന് വര്‍ക്കേഴ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.