ശബരിമല: ജനവികാരം എതിരാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നു: കോടിയേരി

ശബരിമല പ്രശ്‌നം കുത്തിപ്പൊക്കി ജനവികാരം എതിരാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പ്രചാരണങ്ങൾ കേട്ടാൽ പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല. ശബരിമല കുത്തിപ്പൊക്കാൻ ശ്രമം നടക്കുകയാണ്

ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. ശബരിമലയിൽ സംഘർഷത്തിന് സർക്കാരിന് താത്പര്യമില്ല. 1990 വരെ എല്ലാ പ്രായപരിധിയിൽപ്പെട്ട സ്ത്രീകളും ശബരിമലയിൽ കയറി. കോടതി വിധി നടപ്പാക്കാൻ സർക്കാർ തിടുക്കം കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

22-Mar-2021