വിദ്യാർത്ഥികള്‍ക്കുള്ള യാത്രാ കൺസഷൻ ഏപ്രിൽ 30 വരെ നീട്ടി കെഎസ്ആർടിസി

സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് ഏപ്രിൽ 30 വരെ നീട്ടി കെഎസ്ആർടിസി. പൊതുപരീക്ഷകൾ ഏപ്രിൽ മാസം മുഴുവൻ നീണ്ടു നിൽക്കുന്നതിനാലാണ് ഈ നടപടി സ്വീകരിച്ചതെന്ന് കെഎസ്ആർടിസി മാനേജിം​ഗ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

അധ്യയന വർഷം അവസാനിക്കുന്ന മാർച്ച് 31 വരെയാണ് സാധാരണയായി വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി കൺസഷൻ സൗകര്യം നൽകിയിരുന്നത്. എന്നാൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്സി ഉൾപ്പെടെയുള്ള പരീക്ഷകൾ ഏപ്രിൽ 29 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് നിലവിലുള്ള വിദ്യാർത്ഥികളുടെ കൺസഷൻ കാലാവധി ഏപ്രിൽ 30 വരെ നീട്ടിയത്.

09-Apr-2021