ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി. ഉത്തരവ് വരുന്നതു വരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ല എന്നാണ് നിര്‍ദേശം. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹര്‍ജിയില്‍ ഈ മാസം 16നാണ് കോടതി ഉത്തരവ് പറയുക.

അതേസമയം, ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമനടപടികളെ ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണവുമായി ഇ.ഡി. രംഗത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികള്‍ക്ക് മറുപടിയായി ഇ.ഡി. സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

09-Apr-2021