അസമില്‍ ബി.ജെ.പിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് കോണ്‍ഗ്രസ്

അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. അടുത്തുതന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേക്കാറാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ 22 പ്രതിപക്ഷ എം.എല്‍.എമാരെയാണ് ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. സംസ്ഥാനത്തെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. മാര്‍ച്ച് 27-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. മെയ് 2-നാണ് ഫലപ്രഖ്യാപനം.

09-Apr-2021