അഭിമന്യുവിന്റെ കൊലപാതകം: ഒരു പ്രതി കൂടി പോലീസ് പിടിയിൽ

പത്താംക്ലാസ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വള്ളികുന്നം സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. എറണാകുളം രാമമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ദത്ത് ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്. കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിടിയിലാകാനുള്ളവരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം.

16-Apr-2021