അഭിമന്യു വധം; കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്ന് പ്രതികളുടെ മൊഴി

ആലപ്പുഴയിൽ പത്താംക്ലാസ് വിദ്യാർത്ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ജിത്ത്, കൂട്ട് പ്രതി ജിഷ്ണു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതികൾ മൊഴി നൽകി.

അതേസമയം കേസിലെ മറ്റു പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.അഭിമന്യു കൊലപാതക കേസിലെ മുഖ്യ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ സജയ് ജിത്ത് ഇന്നലെ തന്നെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

സജയ് ജിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ട് പ്രതി ജിഷ്ണുവിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് പാലാരിവട്ടം പൊലീസ് ജിഷ്ണുവിനെയും കസ്റ്റഡിയിൽ എടുത്തു. ഉത്സവ പറമ്പിലെ സംഘർഷത്തിനിടയിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് സജയ് ജിത്ത് ആണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് അറസ്റ്റിലായ ജിഷ്ണുവാണ്.

17-Apr-2021