തുടര്‍ഭരണം ഉറപ്പ്. മുസ്ലീംലീഗ് ബി. ജെ. പി ചര്‍ച്ച തുടങ്ങി
അഡ്മിൻ
കേരളത്തില്‍ ഇടതുപക്ഷത്തിന് ഭരണതുടര്‍ച്ച ഉണ്ടായാല്‍ മുസ്ലീംലീഗ് ബി. ജെ. പി നയിക്കുന്ന എന്‍. ഡി. എയിലേക്കെന്ന് ധാരണയായതായി സൂചന. ബി. ജെ. പി മുന്‍ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായും നിലവിലുള്ള അധ്യക്ഷന്‍ ജെ. പി നദ്ദയും ഇത് സംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്.
കേരളത്തില്‍ അധികാരമില്ലെങ്കില്‍ മുസ്ലീംലീഗിന്റെ രാഷ്ട്രീയഭാവി ഇല്ലാതാവുമെന്ന് പറഞ്ഞാണ് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എന്‍. ഡി. എ ബാന്ധവത്തിനായി ലീഗിനെ ഒരുക്കിയെടുക്കുന്നത്. ഭരണവും അതിന്റെ ഭാഗമായുള്ള അഴിമതിയും സമ്പത്തുമില്ലാത്ത മുസ്ലീംലീഗ് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞ ചത്ത് കുതിരയെ പോലെയാകുമെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.
എന്നാല്‍, മഹാരാഷ്ട്രയിലടക്കം കുഞ്ഞാലിക്കുട്ടിക്കുള്ള നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാനും മുസ്ലീംലീഗിലെ പത്തോളം പ്രമുഖരായ നേതാക്കളുടെ കള്ളപ്പണ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാനുമാണ് ബി. ജെ. പിയുമായി സഖ്യത്തിലെത്തുന്നതെന്നാണ് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ പറയുന്നത്. മുസ്ലീംലീഗ് ബി. ജെ. പിയുമായി ധാരണയിലെത്തിയാല്‍ ലീഗിയില്‍ പിളര്‍പ്പുണ്ടാകുമെന്നും പാണക്കാട് കുടുംബത്തെ ബ്ലാക്ക്മെയില്‍ ചെയ്യുന്ന കുഞ്ഞാലിക്കുട്ടിയുടെയും സംഘത്തിന്റെയും നീക്കങ്ങളെ പ്രതിരോധിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.
എന്‍. ഡി. എ മുന്നണിയിലെത്തിയാല്‍ കുഞ്ഞാലിക്കുട്ടി എം. എല്‍ .എ സ്ഥാനം രാജിവെച്ച് മലപ്പുറത്തുനിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കും. വിജയിച്ചാല്‍ ബി. ജെ .പി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയാക്കുമെന്നാണ് ബി. ജെ. പി കേന്ദ്രനേതൃത്വം വാക്ക് നല്‍കിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി രാജിവെക്കുന്ന നിയമസഭാ മണ്ഡലത്തില്‍ താമരചിഹ്നത്തില്‍ ബി. ജെ. പിയുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിച്ച് കേരളത്തില്‍ എന്‍. ഡി. എയെ പ്രധാന പ്രതിപക്ഷമാക്കി മാറ്റാമെന്ന് ബി. ജെ. പി കേന്ദ്രനേതൃത്വം കണക്ക് കൂട്ടുന്നു.
മുന്നണി ബാന്ധവമായാല് മുസ്ലീം ലീഗിന്റെ അണികളെ കൊണ്ട് താമര ചിഹ്നത്തില്‍ വോട്ടുചെയ്യിപ്പിക്കാമെന്ന കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പ് മുസ്ലീം സമുദായത്തിലുള്ളവര്‍ നടപ്പിലാക്കുമോ എന്ന സംശയം ബി. ജെ .പി നേതൃത്വത്തിനുണ്ട്.
മുസ്ലീംലീഗിനെ എന്‍. ഡി. എയിലേക്ക് കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ മുന്‍കൈയെടുക്കുകയും ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുമെന്ന നിലയിലുള്ള മുസ്ലീം തലോടല്‍ പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയുടെയും ബി. ജെ. പി അധ്യക്ഷന്റേയും ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്യും. തുടര്‍ന്നാണ് ലീഗിന്റെ എന്‍. ഡി. എ പ്രവേശം നടക്കുക. മുസ്ലീംലീഗുമായുള്ള സഖ്യത്തിന്റെ എല്ലാ നീക്കങ്ങളും ആര്. എസ്. എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് വിലയിരുത്തുന്നുണ്ട്.
ആര്. എസ്. എസിന്റെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ പറയുന്ന വിധത്തിലുള്ള കീഴടങ്ങി കഴിയുന്ന മുസ്ലീം സമൂഹത്തെ കലാപങ്ങളും വംശഹത്യകളും നടത്താതെ കേരളത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ആര്. എസ്. എസ് ഉള്ളത്.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു ചുവടുവെപ്പിനാണ് വരും ദിവസങ്ങളില്‍ രാജ്യം സാക്ഷിയാവുക. കേരളത്തിലെ ഇടതുഭരണ തുടര്‍ച്ചയിലൂടെ യു. ഡി. എഫ് അപ്രസക്തമാവുകയും ഇടതുപക്ഷവും ബി. ജെ. പി നേതൃത്വത്തിലുള്ള വലതുപക്ഷവും രാജ്യത്ത് മുഖാമുഖം നില്ക്കുന്ന രാഷ്ട്രീയപരിസരത്തിന് തുടക്കംകുറിക്കുകയും ചെയ്യുമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
17-Apr-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ