പ്രധാനമന്ത്രി വെറും തെരഞ്ഞെടുപ്പ് പ്രചാരകൻ മാത്രം: സീതാറാം യെച്ചൂരി
അഡ്മിൻ
രാജ്യമാകെ കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. രാജ്യത്ത് സർക്കാരില്ലെന്നും പിആർ കമ്പനി മാത്രമാണുള്ളതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചപ്പോൾ, കൊവിഡിനെ തുടർന്നുള്ള മരണനിരക്ക് പല സംസ്ഥാനങ്ങളും മറച്ചുവെക്കുന്നതായി കോൺഗ്രസ് കുറ്റപ്പെടുത്തി.
രാജ്യത്ത് സർക്കാരില്ലെന്നും ,പി.ആർ കമ്പനി മാത്രമാണുള്ളതെന്ന് പറഞ്ഞ യെച്ചൂരി പ്രധാനമന്ത്രി വെറും തെരഞ്ഞെടുപ്പ് പ്രചാരകൻ മാത്രമെന്നും പരിഹസിച്ചു. തെരഞ്ഞെടുപ്പ് അല്ലാത്ത അവസരങ്ങളിൽ ടെലിവിഷനിൽ മുഖം കാണിച്ച് തലക്കെട്ടിലിടം പിടിക്കാനാണ് മോദിക്ക് താൽപര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊവിഡ് മരണനിരക്കിൽ പല സംസ്ഥാനങ്ങളും യഥാർത്ഥ കണക്ക് മറച്ച് വയ്ക്കുന്നതായാണ് കോൺഗ്രസിന്റെ ആക്ഷേപം. എന്നാൽ,ഐസിഎംആർ നിർദ്ദേശ പ്രകാരമാണ് സർക്കാർ കണക്ക് രേഖപ്പെടുത്തുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി പ്രതികരിച്ചു.