കേന്ദ്രത്തിന്റെ വാക്സിന് നയത്തിനെതിരെ 28ന് പ്രത്യക്ഷ സമരവുമായി ഇടതു മുന്നണി
അഡ്മിൻ
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുതിയ വാക്സിന് നയത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇടതു മുന്നണി. പ്രത്യക്ഷ സമരത്തിലേക്ക് നിങ്ങാനാണ് എല്‍.ഡി.എഫിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 28 ന് എല്‍.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും വീട്ടില്‍ സമരം ഇരിക്കും.
നാളെ ഡി വൈ എഫ് ഐ പോസ്റ്റര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. വൈറസ് വ്യാപനംമൂലമുള്ള മരണസംഖ്യ പിടിച്ച് നിര്‍ത്തുവാനുള്ള ഏകവഴി വാക്സിനേഷനാണ്. അത് സൗജന്യവും സാര്‍വത്രികമാക്കുന്നതിന് പകരം മരുന്ന് കമ്പനികളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡി വൈ എഫ് ഐ പറയുന്നു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്സിന് സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ ഒഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.