കേരളത്തിൽ തുടർഭരണമെന്ന എക്‌സിറ്റ് പോള്‍ യാഥാർഥ്യമാകും; പിണറായി വിജയന്റെ മകൾ വീണ
അഡ്മിൻ
സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫിന് തുടര്‍ഭരണമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ. ജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എല്ലാ സ്ഥാനാര്‍ത്ഥികളും ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം അതുതന്നെയാണ് പ്രവചിക്കുന്നതെന്നും വീണ കഴിഞ്ഞ ദിവസം ഒരു ചാനലില്‍ പറഞ്ഞു. അതേസമയം, അച്ഛന്‍ വീണ്ടും മുഖ്യമന്ത്രിയാവുമോ എന്നത് ഫലപ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടി നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണ് എന്നായിരുന്നു മറുപടി.
മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് അച്ഛനെ എതിര്‍ത്ത് പറഞ്ഞവര്‍ക്ക് വരെ ഇപ്പോള്‍ അച്ഛന്റെ ഭരണ രീതി മനസ്സിലാകുന്നുണ്ട് . മുമ്പ് മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ വിശ്വസിച്ച് അഭിപ്രായം രൂപീകരിക്കുന്ന രീതിയുണ്ടായിരുന്നെന്ന് തോന്നുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും നേരിട്ട് മനസ്സിലായെന്നും വീണ പറഞ്ഞു.