ബംഗാളിൽ വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്‌നാപൂരില്‍ വെച്ചാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമണത്തിന് പിന്നില്ലെന്ന് മുരളീധരന്‍ ആരോപിച്ചു. ആക്രമണത്തിന്റെ വിവരം ദൃശ്യങ്ങളും മുരളീധരൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.

നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സംഘത്തെ കേന്ദ്ര ആഭ്യന്തരമന്ത്രായാം അയച്ചിരുന്നു. തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് രണ്ട് കത്തുകള്‍ അയച്ചതിന് ശേഷമാണ് അഡിഷണല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്.

06-May-2021