തൃശൂരില്‍ ടി എന്‍ പ്രതാപനെതിരെ പോസ്റ്റര്‍

തൃശൂര്‍ നഗരമധ്യത്തില്‍ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ടി എന്‍ പ്രതാപനെ വിമര്‍ശിച്ച് പോസ്റ്ററുകള്‍. തൃശൂര്‍ പ്രസ് ക്ലബിന്റെ ചുവരിലാണ് പ്രതാപനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

'സേവ് കോണ്‍ഗ്രസ്' എന്ന പേരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച 'യൂദാസ്' ആണ് പ്രതാപനെന്നും പോസ്റ്ററുകളില്‍ പറയുന്നു. തൃശൂരിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്ന കാലനാണ് പ്രതാപനെന്ന കടുത്ത വിമര്‍ശനവും പോസ്റ്ററില്‍ ഉന്നയിക്കുന്നുണ്ട്.

ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പകയെന്നും, പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. കെ. മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടി എന്നും പോസ്റ്ററിലെ വരികളില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പതിപ്പിച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

10-Mar-2026