കേരളത്തിലൂടെയുള്ള വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി റെയിൽവേ

കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകളുടെ സർവീസ് റെയിൽവേ താൽക്കാലികമായി നിർത്തിവെച്ചു. ഈ മാസം 31വരെയാണ് സർവീസ് നിർത്തിവെച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോർട്ട്. പാലരുവി, വേണാട്, കണ്ണൂര്‍ ജനശതാബ്ദി, വഞ്ചിനാട്, ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം വീക്ക്‌ലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദ്ധീന്‍ - തിരുവനന്തപുരം വീക്ക്‌ലി തുടങ്ങിയ ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്.

അതേ സമയം കോഴിക്കോട്-തിരുവനന്തപുരം ജനാശതാബ്ദി അടക്കം പ്രധാന സർവീസുകൾ തുടരും. പ്രധാന അന്തർ സംസ്ഥാന ട്രെയിനുകളും സർവീസ് നടത്തും. നിലവില്‍ ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക. ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘ ദൂര സർവ്വീസുകൾ നടത്തുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം

06-May-2021