സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാർ 20ന് അധികാരമേൽക്കും

കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാർ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നലെ നടന്ന സി.പി.എം-,​ സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

ലോക്ക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സി.പി.എം സെക്രട്ടറിയേറ്റ് ചേരും. ഇതിന് ശേഷമാണ് സത്യപ്രതിജ്ഞ. നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും വേണമെന്ന നിലപാടിലാണ് സി.പി.ഐ . മുന്നണിയിലെ മറ്റു കക്ഷികളുമായി സി.പി.എം വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും

07-May-2021