ജി. സുകുമാരൻ നായർക്കെതിരായ വിമർശനവുമായി എ. വിജയരാഘവൻ

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരായ രൂക്ഷമായ വിമർശനവുമായി വീണ്ടും സി .പി.ഐ. എം രംഗത്ത്. ജി സുകുമാരൻ നായർ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ കോൺഗ്രസുമായും ബി ജെ പിയുമായി കൈകോര്‍ത്തു. സി. പി.ഐ. എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തില്‍ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇത്തരത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചത്.

ഇടതുമുന്നണി സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാൻ പരസ്യപ്രസ്‌താവനകൾ നടത്തിയെന്നാണ് ലേഖനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തുന്നത്. വർഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ ഡി എഫിന്‍റെ തിരഞ്ഞെടുപ്പ് വിജയം ഊർജമാകുമെന്നും എ വിജയരാഘവന്‍ ഇതോടൊപ്പം പറയുന്നു.അതേസമയം, തെരഞ്ഞെടുപ്പ് ദിവസം സുകുമാരൻ നായർ നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച് നേരത്തെ മുഖ്യമന്ത്രി രംഗത്ത് എത്തിയിരുന്നു.

07-May-2021