കോവിഡ് ചികിത്സ; റെയിൽവേ കോച്ചുകൾ ആവശ്യപ്പെട്ട് കേരളം

ദിനംപ്രതി സാഹചര്യം രൂക്ഷമാകവേ കോവിഡ് ചികിത്സാ സൗകര്യങ്ങൾ മതിയാവാതെ വന്നാലുള്ള മുൻകരുതൽ എന്ന രീതിയിൽ കേരളം റെയിൽവേ കോച്ചുകൾ തേടുന്നു. കോവിഡ് വൈറസ് ബാധിച്ച രോ​ഗികളെ മാറ്റിപ്പാർപ്പിക്കാനും ചികിത്സ നൽകുന്നതിനുമായാണ് ഈ നടപടി. നാലായിരം ഐസൊലേഷൻ കോച്ചുകളാണ് റെയിൽവേ തയ്യാറായിരിക്കുന്നത്.

64,000 കിടക്കകൾ ഇത്തരത്തിൽ ലഭിക്കുന്നു. ഇതിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനായി റെയിൽവേയുമായി ചർച്ച ആരംഭിച്ചു.അതേസമയം, നിലവിൽ കേരളത്തിൽ കോവിഡ് രോ​ഗികളെ താമസിപ്പിക്കുന്നതിനും മറ്റും ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാൻ സർക്കാർ തീരുമാനം വന്നിട്ടുണ്ട്. കെടിഡിസിയുടെ ഹോട്ടലുകളും ഇതിനായി ഏറ്റെടുക്കും.

07-May-2021